ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ കുടുംബസംഗമവും വൈജ്ഞാനിക സദസ്സും സംഘടിപ്പിച്ചു. പ്രഥമ തോപ്പിൽ ഭാസി പുരസ്കാരം ലഭിച്ച ഓട്ടൻതുള്ളൽ കലാചാര്യൻ മണലൂർ ഗോപിനാഥനെ ചടങ്ങിൻ ആദരിച്ചു. പൈതൃകം പ്രസിഡണ്ട് അഡ്വക്കേറ്റ് സി രാജഗോപാലൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഭാഗവതോത്തമൻ വിദ്യവാചാസ്പതി ജ്ഞാന ഹംസം ബ്രഹ്മശ്രീ കിഴക്കുംപാട്ട് വിനോദകുമാര ശർമ്മ പ്രഭാഷണത്തിന് നേതൃത്വം നൽകി. പ്രസന്നൻ വാര്യർ രചിച്ചആധ്യാത്മിക തീർത്ഥയാത്ര പുസ്തകത്തിന്റെ പ്രകാശന കർമ്മവും നടന്നു. പൈതൃകം കോഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, സെക്രട്ടറി മധു കെ നായർ, ജനറൽ കൺവീനർ ഡോ. കെ ബി പ്രഭാകരൻ, ആധ്യാത്മിക ആചാര്യൻ കെ. വിജയൻ മേനോൻ, കൺവീനർമാരായ ശ്രീകുമാർ പി നായർ, മുരളി അകമ്പടി, ഹരിദാസ് കുളവിൽ, രവീന്ദ്രൻ വട്ടരങ്ങത്ത്, പ്രഹ്ളാദൻ മാമ്പറ്റ്, പാലപ്പെട്ടി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.