ചാവക്കാട്: പേരകം സെൻ്റ് മേരീസ് ദേവാലയത്തിന്റെ വാഴപ്പുള്ളി കപ്പേളയിൽ ജപമാല തിരുനാളിന് കൊടിയേരി. വികാരി ഫാദർ വിൽസൺ കണ്ണനായ്ക്കൽ കൊടിയേറ്റം നടത്തി. തിരുനാൾ കൺവീനർമാരായ റോബി എം.ജെ, ജോൺസൺ എം.എ, കൈക്കാരന്മാരായ ഇ.എ ജെയിംസ്, ഇ.ടി ജോബി, പി.വി ടോണി എന്നിവർ നേതൃത്വം നൽകി. തിരുനാൾ ദിനമായ 27 ന് നാലുമണിക്ക് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ. ഫാദർ പോൾ മുട്ടത്ത് കാർമികത്വം വഹിക്കും. തുടർന്ന് വാഴപ്പുള്ളി കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം, നേർച്ച വിതരണം, പൂമാല സമർപ്പണം, സാരി സമർപ്പണം എന്നിവ ഉണ്ടായിരിക്കും. ഒക്ടോബര്‍ 31 ന് കുടുംബ കൂട്ടായ്മകളിൽ നിന്നും ജപമാല റാലികൾ എട്ടുമണിക്ക് പള്ളിയിൽ സമാപിക്കും.

                                    