Sunday, November 24, 2024

സമീപകാലത്തെ ഏറ്റവും വലിയ വര്‍ധന: പവന് 640 രൂപ കൂടി 57,920 രൂപയായി

തൃശൂർ: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് രേഖപ്പെടുത്തിയത് സമീപ കാലത്തെ ഏറ്റവും വലിയ വര്‍ധന. പവന്റെ വില 640 രൂപ ഉയര്‍ന്ന് 57,920 രൂപയായി. 80 രൂപ കൂടി വര്‍ധിച്ചാല്‍ 58,000 രൂപയിലെത്തും. കഴിഞ്ഞ ദിവസം 57,280 രൂപയായിരുന്നു വില. 1720 രൂപയാണ് എട്ട് ദിവസത്തിനിടെ വര്‍ധിച്ചത്. ഗ്രാമിന്റെ വിലയാകട്ടെ 7240 രൂപയുമായി.

Oplus_131072

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും സമാനമായ വിലവര്‍ധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില റെക്കോഡ് നിലവാരമായ 77,641 രൂപയിലെത്തി.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയാകട്ടെ ട്രോയ് ഔണ്‍സിന് 2,696.59 ഡോളറിലാണ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഊഹോപോഹങ്ങളാണ് ആഗോള വിപണിയിലെ പെട്ടെന്നുള്ള വില വര്‍ധനവിന് കാരണം. ആഭ്യന്തര വിപണിയില്‍ ഡിമാന്റ് കൂടിയതും സ്വര്‍ണം നേട്ടമാക്കി.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് എന്നിവയുടെ സമീപകാല നയങ്ങളും പശ്ചിമേഷ്യയിലെ പിരിമുറക്കവും സ്വര്‍ണ വില വര്‍ധനവിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്. ഇടക്കാലയളവില്‍ വില ഇനിയും ഉയരാനാണ് സാധ്യത.

RELATED ARTICLES
- Advertisment -

Most Popular

Recent Comments