Sunday, April 20, 2025

ഇസ്രയേല്‍ അധിനിവേശം; ഫലസ്തീന്‍ ജനതക്ക് ഐക്യദാർഢ്യമറിയിച്ച് ടീം ഓഫ് പുത്തന്‍കടപ്പുറം

ചാവക്കാട്: ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ഫലസ്തീന്‍ ജനതക്ക് ഐക്യദാർഢ്യമറിയിച്ച് ടീം ഓഫ് പുത്തന്‍കടപ്പുറം. സ്റ്റോപ്പ് വാർ ഫ്രീ ഫലസ്തീൻ,  ലോകമേ, കണ്ണ് തുറക്കുക മൗനം വെടിയുക എന്നാവശ്യപ്പെട്ടാണ് കണ്ണ് മൂടി കെട്ടി പുത്തന്‍കടപ്പുറം സെന്‍ററില്‍ പ്രതിഷേധ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചത്. ഇസ്രായേൽ ഉല്‍പ്പന്നങ്ങൾ ബഹിഷ്ക്കരിച്ച് ഫലസ്തീൻ പോരാട്ടങ്ങളെ പിന്തുണക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപെട്ടു. കമറുദ്ധീന്‍, ബാദുഷ, ഷെഫീര്‍, ഹാരിസ്, നജീര്‍ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments