Saturday, April 5, 2025

പുന്നയൂർക്കുളം ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ ശ്രീകോവിൽ കുത്തിതുറന്ന് മോഷണം

പുന്നയൂർക്കുളം: ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ ശ്രീകോവിൽ കുത്തിതുറന്ന് മോഷണം. ഓഫീസ് മുറിയുടെ വാതിൽ പൂട്ട് പൊളിച്ച മോഷ്ടാക്കൾ ഉപദേവൻമാരുടെ ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളും കുത്തിതുറന്നിട്ടുണ്ട്. ഇന്ന് രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരിയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറകളെല്ലാം ദിശമാറ്റി വെച്ച നിലയിലാണ്. വടക്കേക്കാട് പൊലീസിൽ വിവരമറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments