Saturday, April 19, 2025

യുവ സാഹിത്യകാരി സെറീന ഹനീഫക്ക്  തനിമ കലാ സാഹിത്യ വേദിയുടെ ആദരം

ചാവക്കാട്: അധ്യാപികയും യുവ എഴുത്തുകാരിയും കത്തുപാട്ടിലൂടെ പ്രവാസികളുടെ മനം കവർന്ന കെ.ജി സത്താറിന്‍റെ പൗത്രിയുമായ കൂനംമൂച്ചി സ്വദേശി സെറീന ഹനീഫക്ക് ചാവക്കാട് തനിമ ചാപ്റ്റർ ആദരം നൽകി. സെറീന ഹനീഫയുടെ  പതിനേഴോളം കവിതകൾ അടങ്ങുന്ന ‘പരീക്ഷയും കാത്ത്’ എന്ന കവിതാ സമാഹരത്തിനാണ്  തനിമ ചാപ്റ്റർ പ്രസിഡണ്ട് സുലൈമാൻ അസ്ഹരി ആദരം നൽകിയത്. എൻ.സി.സി കേണൽ ഷൈജു മാസ്റ്റർ, ബ്ലോക്ക് മെമ്പർ ജയ്സൺ ചാക്കോ, 

പൊന്നാനി എം.ഇ.എസ് കോളേജ് അധ്യാപിക ആശ, ബക്കർ കൂനംമൂച്ചി, ആർ കുഞ്ഞിപ്പ, മുഹമ്മദ് ഷക്കീൽ, തിരക്കഥാകൃത്ത് എം.കെ ശിഹാബ് എന്നിവർ സംസാരിച്ചു. തനിമ ചാപ്റ്റർ സെക്രട്ടറി അക്ബറിന്റെ പ്രാർത്ഥനാ ഗീതത്തോടുകൂടി തുടങ്ങിയ പരിപാടിയിൽ തനിമ സോഷ്യൽമീഡിയ കോഡിനേറ്റർ ആർട്ടിസ്റ്റ് ടി.വി ഷരീഫ് നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments