Friday, September 20, 2024

സമാജ് വാദി പാർട്ടി മുൻ നേതാവും രാജ്യസഭാംഗവുമായ അമർ സിംഗ് (64) അന്തരിച്ചു.

കൊച്ചി: ‘സമാജ് വാദി പാർട്ടി മുൻ നേതാവും രാജ്യസഭാംഗവുമായ അമർ സിംഗ് (64) അന്തരിച്ചു.
വൃക്ക രോഗത്തെ തുടർന്ന് കഴിഞ്ഞ ഏഴ് മാസമായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. മരണവിവരം ബന്ധുക്കളാണ് പുറത്തുവിട്ടത്.
ദേശീയ രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്ന അമർ സിംഗ് ആണ് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ജയപ്രദ തുടങ്ങിയവരെ സമാജ് വാദി പാർട്ടിയിലെത്തിച്ചത്. ജയ ബച്ചനും ജയപ്രദയും എസ് പിയുടെ രാജ്യസഭാംഗങ്ങളാവുകയും ചെയ്തു. ചന്ദ്രബാബു നായിഡുവുമായി തെറ്റി ടിഡിപി വിട്ട ജയപ്രദയെ സമാജ് വാദി പാർട്ടിയിലേയ്ക്ക് കൊണ്ടുവന്നത് അമർ സിംഗാണ്. ഉത്തർപ്രദേശിലെ രാംപൂരിൽ നിന്ന് 2004ലും 2009ലും എസ് പി ടിക്കറ്റിൽ അവർ ലോക്സഭയിലെത്തി. 2008ൽ യുഎസ്സുമായുള്ള ആണവകരാറിൽ ഇടതുപക്ഷ പാർട്ടികൾ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന് നൽകിയിരുന്ന പിന്തുണ പിൻവലിച്ച സമയത്ത് സമാജ് വാദി പാർട്ടി സർക്കാരിനെ പിന്തുണച്ചതിൽ അമർ സിംഗിന്റെ ഇടപെടൽ നിർണായകമായിരുന്നു. അമർ സിംഗിനേയും ജയപ്രദയേയും 2010 ഫെബ്രുവരിയിൽ മുലായം സിംഗ് യാദവിന്റെ നേതൃത്വം എസ് പിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചായിരുന്നു നടപടി. മുലായം തനിക്ക് മോചനം നൽകി അനുഗ്രഹിച്ചു എന്നായിരുന്നു അന്ന് അമർ സിംഗിന്റെ പ്രതികരണം. ജയ ബച്ചൻ എസ് പിയുടെ രാജ്യസഭാംഗമായി തുടരുന്നു. അമർ സിംഗും ജയപ്രദയും 2014ൽ അജിത്ത് സിംഗിന്റെ രാഷ്ട്രീയ ലോക് ദളിൽ (ആർഎൽഡി) ചേർന്നു. ജയപ്രദ പിന്നീട് 2019ൽ ബിജെപിയിൽ ചേർന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments