Tuesday, December 3, 2024

സംസ്ഥാന സ്കൂൾ കബഡി ചാമ്പ്യൻഷിപ്പ്; ഗോൾഡ് മെഡൽ നേടിയ ടീം അംഗം ദിയ ഫാത്തിമയെ എസ്.ഡി.പി.ഐ അനുമോദിച്ചു

പുന്നയൂർക്കുളം: സംസ്ഥാന സ്കൂൾ കബഡി ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ തൃശൂർ ജില്ലാ ടീം അംഗം മന്ദലാംകുന്ന് സ്വദേശിനി ദിയ ഫാത്തിമയെ എസ്.ഡി.പി.ഐ പുന്നയൂർക്കുളം പഞ്ചായത്ത്‌ കമ്മറ്റി അനുമോദിച്ചു. എസ്.ഡി.പി.ഐ പുന്നയൂർകുളം പഞ്ചായത്ത്‌ പ്രസിഡന്റ് സകരിയ പൂക്കാട്ട് മൊമെന്റോ നൽകി. ഗുരുവായൂർ മണ്ഡലം കമ്മിറ്റി അംഗം യഹിയ മന്നലാംകുന്ന്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സുബൈർ, ജോയിന്റ് സെക്രട്ടറി തൗഫീഖ് കിണർ, ബ്രാഞ്ച് ജോയിൻറ് സെക്രട്ടറി സുലൈമാൻ  എന്നിവർ ചടങ്ങിൽ സന്നിഹിതരായി. മന്ദലാംകുന്ന് കിണർ സ്വദേശികളായ പെരുവഴി പുറത്ത് ഷുക്കൂർ-ഷെമീന ദമ്പതികളുടെ മകളായ ദിയ ഫാത്തിമ കടിക്കാട് ജി.എച്ച്.എസ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments