Saturday, April 19, 2025

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മധ്യവയസ്ക്കന് 30 വർഷം കഠിനതടവ് 

കുന്നംകുളം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്കന് 30 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും  ശിക്ഷ. പുന്നയൂർ എടക്കര പുത്തൻതറയിൽ വീട്ടിൽ അഷ്റഫിനെ(54) യാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്. പിഴ സംഖ്യയിൽ നിന്ന് 50,000 രൂപ അതിജീവിതക്ക് നൽകാനും കോടതി ഉത്തരവുണ്ട്. 2018 ൽ പെൺകുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രതിയുടെ വീടിൻ്റെ അടുക്കളയിൽ വെച്ചാണ് കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 2023 വർഷത്തിൽ എടക്കര മദ്രസയിൽ വെച്ച് മതപഠന ക്ലാസിൽ ഉസ്താദിൻ്റെ ക്ലാസ് കേട്ടതിനെ തുടർന്ന് അതിജീവിത കരയുകയും കൂട്ടുകാരികൾ കാണുകയും കൂട്ടുകാരി വീട്ടിൽ അറിയിച്ചതിനെ തുടർന്നാണ് കുറ്റകൃത്യം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് വീട്ടുകാർ വടക്കേക്കാട് പോലീസിൽ പരാതി നൽകി. ഇതോടെ പോലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയ്, അഡ്വക്കേറ്റ്മാരായ രഞ്ജിക ചന്ദ്രൻ , കെ. എൻ അശ്വതി, സിന്ധു  മഹേഷ്കുമാർ എന്നിവർ ഹാജരായി. പ്രോസിക്യൂഷന് സഹായിക്കുന്നതിനായി ഗ്രേഡ് അസിസ്റ്റന്റ് എസ്.ഐ  എം ഗീതയും പ്രവർത്തിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments