Saturday, April 19, 2025

രണ്ട് പേരെ കുത്തി പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൈപ്പമംഗലം: എടത്തിരുത്തി അയിനിച്ചോട്  രണ്ട് പേരെ കുത്തി പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം സ്വദേശി മേനോത്ത്പറമ്പിൽ അതുൽ (26) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.  എടത്തിരുത്തി അയിനിച്ചോട് സ്വദേശികളായ ഭാസി (52),  അജയ് കുമാർ (51) എന്നിവരെ കുത്തി പരിക്കേൽപിച്ച കേസിലാണ്  അറസ്റ്റ് . ഇക്കഴിഞ്ഞ രണ്ടാം തിയ്യതി രാത്രിയിലാണ് വാക്ക് തർക്കത്തെ തുടർന്ന് അതുൽ ഇരുവരെയും കുത്തി പരിക്കേൽപ്പിച്ചത്. ഇരുവർക്കും തലക്ക് താക്കോൽ കൊണ്ടും, ചെറിയ കത്തി പോലുള്ള ആയുധം  കൊണ്ടും കുത്തേറ്റിരുന്നു. പ്രതിക്കെ ക്കെതിരെ  വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം.ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments