Sunday, June 29, 2025

പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യു.പി സ്കൂളിൽ ‘വര്‍ണ്ണപ്പകിട്ട് 24’ സ്കൂൾ കലോത്സവം അരങ്ങേറി

ചാവക്കാട്: പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യു.പി സ്കൂളിൽ ‘വര്‍ണ്ണപ്പകിട്ട് 24’ സ്കൂൾ കലോത്സവം അരങ്ങേറി. ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസന്ന രണദിവെ ഉത്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യു മുഹമ്മദ്‌ റാഫി വിശിഷ്ടാതിഥിയായി. പി.ആർ  റജില, എം.കെ സലീം, ലിൻസി വി തോമസ്, സയന ചാഴൂർ, കെ.എച്ച് ഷീജ, എം.യു അജിത, സി.ജെ ജിൻസി, മുംതാസ്, ഹസീന, രോഹിണി എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് പി.കെ റംല സ്വാഗതവും എം.കെ ജാസ്മിൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments