Thursday, October 3, 2024

മമ്മിയൂർ നവരാത്രി നൃത്ത-സംഗീതോത്സവത്തിന് തുടക്കമായി

ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവക്ഷേത്രത്തിലെ നവരാത്രി മഹോത്സത്തിന് തുടക്കമായി. നൃത്ത സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനവും പ്രശസ്ത ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ സ്മരണാർത്ഥം നൽകി വരുന്ന പുരസ്കാര സമർപ്പണവും മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ മുരളി നിർവ്വഹിച്ചു. ഈ വർഷത്തെ പുരസ്ക്കാര ജേതാവ് പ്രശസ്ത വയലിൻ വിദ്വാൻ ഗുരുവായൂർ ജി.കെ രാജമണിക്ക് പുരസ്കാരം സമർപ്പിച്ചു.

മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ ഹരിഹര കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം കമ്മീണർ ടി.സി ബിജു മുഖ്യാതിഥിയായി. മണ്ണൂർ രാജകുമാരനുണ്ണി മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ രേണുക ശങ്കർ, എക്സിക്യൂട്ടീവ് ഓഫീസർ എൻ ഷാജി , മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് മെമ്പർ കെ.കെ.ഗോവിന്ദ് ദാസ്, അവാർഡ് നിർണയ കമ്മിറ്റി അംഗം വി.പി ഉണ്ണികൃഷ്ണൻ, പി.എസ് ബൈജു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പുരസ്കാര ജേതാവ് ഗുരുവായൂർ ജി.കെ രാജാമണിയുടെ വയലിൻ കച്ചേരിയും ഉണ്ടായി. കുഴൽമന്ദം രാമകൃഷ്ണൻ മൃദംഗം വായിച്ചു. വൈകിട്ട് രമണബാലചന്ദ്രൻ്റെ വീണ കച്ചേരി നടന്നു. തുടർന്നുളള ദിവസങ്ങളിൽ പ്രശസ്ത സംഗീതജ്ഞരുടെ സംഗീത കച്ചേരിയും നൃത്ത-നൃത്യങ്ങളും രാവിലെ സരസ്വതി വന്ദനവും സംഗീതാർച്ചനയും ഉണ്ടാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments