Thursday, November 21, 2024

ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലും തൃപ്രയാർ വൈ മാളും സംയുക്തമായി മെഡിക്കൽ ക്യാമ്പും ഹൃദ്രോഗ ബോധവൽക്കരണവും സംഘടിപ്പിച്ചു

ചാവക്കാട്: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലും തൃപ്രയാർ വൈ മാളും സംയുക്തമായി മെഡിക്കൽ ക്യാമ്പും ഹൃദ്രോഗ ബോധവൽക്കരണവും സംഘടിപ്പിച്ചു. തൃപ്രയാർ വൈ മാളിൽ നടന്ന ക്യാമ്പിന് പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോക്ടർ ഷൗജാദ് മുഹമ്മദ് നേതൃത്വം നൽകി. ഹൃദയസ്തംഭനം ഉണ്ടായാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെ കുറിച്ചുള്ള പ്രായോഗിക പരിശീലവും ഇതോടൊപ്പം നടന്നു. ഡോ. റോസ്, ഹയാത്ത് ഹോസ്പ്പിറ്റൽ മാനേജർ മുഹമ്മദ് ഷാക്കിർ,  നേഴ്സിങ് സൂപ്രണ്ട് അജിതാ ദേവി, വൈ മാൾ മാനേജർ മെവിൻ സേവ്യർ, ഫ്ലോർ മാനേജർ കെ.പി വിനോജ്, സെക്യൂരിറ്റി മാനേജർ സി.പി വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments