Tuesday, October 1, 2024

ഒന്നര കോടിയിലധികം രൂപയുടെ സ്വർണ്ണാഭരണ തട്ടിപ്പ്; മുഖ്യപ്രതിയെ മഹാരാഷ്ട്രയിൽ നിന്നും പിടികൂടി

തൃശൂർ: ഒന്നര കോടിയിലധികം രൂപയുടെ സ്വർണ്ണാഭരണ തട്ടിപ്പുനടത്തിയ കേസിലെ മുഖ്യപ്രതിയെ മഹാരാഷ്ട്രയിൽ നിന്നും പിടികൂടി. മഹാരാഷ്ട്ര സാംഗ്ളി സ്വദേശിയായ നെല്ലങ്കര വൈലോപ്പിള്ളി നഗറിൽ താമസിക്കുന്ന ചക്രമാക്കിൽ വീട്ടിൽ വിശ്വാസ് രാമചന്ദ്രൻ കദം (34) നെയാണ് തൃശൂർ സിറ്റി പോലീസ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം മഹാരാഷ്ട്രയിൽ നിന്നും പിടികൂടിയത്. എറണാകുളം സ്വദേശിയിൽ നിന്ന് ഹാൾമാർക്ക് ചെയ്യിക്കുന്നതിനായി നൽകിയ 2255.440 ഗ്രാം സ്വർണ്ണാഭരങ്ങൾ ഹാൾമാർക്കിംഗ് സ്വർണ്ണാഭരണങ്ങളോ പണമോ തിരികെ നൽകാതെ ഒരു കോടി 80 ലക്ഷം രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതിയാണ് ഇയാൾ.

2024 ഏപ്രിൽ മാസത്തിലാണ് എറണാകുളം സ്വദേശി ഹാൾമാർക്ക് ചെയ്യിക്കുന്നതിനായി പലതവണകളിലായി 2255.440 ഗ്രാം സ്വർണ്ണാഭരങ്ങൾ നൽകിയത്. എന്നാൽ ഹാൾമാർക്കിംഗ് സ്വർണ്ണാഭരണങ്ങളോ പണമോ തിരികെ നൽകാതെയതോടെ ജൂൺ മാസത്തിൽ എറണാകുളം സ്വദേശി തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 2004 ഏപ്രിൽ മാസത്തിൽ നടന്ന സംഭവത്തിനു ശേഷം പ്രതി ഒളിവിൽ പോയി. തുടർന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ  ഇൻസ്പെക്ടർ സുജിത്ത്, ഇൻസ്പെകടർ ജിജോ എം.ജെ എന്നിവർ നടത്തിവന്നിരുന്ന അന്വേഷണം പിന്നീട്  തൃശൂർ സിറ്റി പോലീസ് മേധാവി ആർ ഇളങ്കോയുടെ നിർദ്ദേശത്തിനെ തുടർന്ന് തൃശ്ശൂർ സിറ്റി ക്രൈം ബ്രോഞ്ച് അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.   

തുടർന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം നടത്തിയ വിശദമായ അന്വേഷണത്തെ തുടർന്ന് പ്രതിയുടെ നാടായ മഹാരാഷ്ട്രയിലെ സാംഗ്ളി ജില്ലയിലെത്തുകയും  മഹാരാഷ്ട്ര പോലീസിൻെറ സഹായത്താൽ പ്രതിയെ കണ്ടെത്തുകയുമായിരുന്നു.

 ക്രൈം ബ്രാഞ്ച് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ വൈ. നിസാമുദ്ദീൻ നേതൃത്വം നൽകിയ അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ സന്തോഷ് വി.കെ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments