Friday, September 20, 2024

കോവിഡ് കാലത്ത് മറ്റൊരു പെരുന്നാൾ കൂടി; ഈദ്ഗാഹുകളില്ല, നമസ്കാരം വീടുകളിൽ മാത്രം, പള്ളികൾക്ക് ജാഗ്രതാ നിർദ്ദേശം

ചാവക്കാട്: ആഘോഷങ്ങളില്ലാതെ ഇസ്ലാം മത വിശ്വാസികൾക്ക‌് മറ്റൊരു പെരുന്നാൾ കൂടി. കൂടിച്ചേരലുകളിലും പ്രാർത്ഥനകളിലും കരുതലിന്റെ കൂടി സന്ദേശം ഉൾപ്പെടുത്തി നാളെ ബലിപെരുന്നാൾ. നിരത്തിലിറങ്ങാൻപോലും ആളുകൾ ഭയക്കുന്ന കോവിഡ‌് ദിനങ്ങളിലെ പെരുന്നാൾ ആഘോഷം ഇത്തവണ വീട്ടിനുള്ളിൽ ഒതുങ്ങുകയാണ‌്. ഈദ്ഗാഹുകളില്ല. വീടുകളിലൊതുക്കുകയാണ് പെരുന്നാൾ നമസ്കാരങ്ങൾ.

ജില്ലയുടെ പല മേഖലകളും കണ്ടെയിൻമെന്റ‌് സോണിലായതിനാൽ വിപണിയിൽപോലും പെരുന്നാളിന്റെ തിരക്കില്ലായിരുന്നു. പല കുടുംബങ്ങളിലും നിരീക്ഷണത്തിൽ കഴിയുന്നവരും രോഗികളുമുണ്ടെന്നത‌് ആഘോഷത്തിന്റെ നിറംകെടുത്തുന്നു. പെരുന്നാൾ ദിനത്തിൽ അയൽവീടുകളിലും ബന്ധുക്കളെ സന്ദർശിക്കാനും പോകുന്നതിനാൽ പുതുവസ‌്ത്രങ്ങളും ചെരിപ്പും വാങ്ങുന്നവരാണേറെയും. അത്തരം യാത്രയും മറ്റും കുറയ‌്ക്കുന്നതിനൊപ്പം ജോലിയില്ലാതെ വരുമാനം നിലച്ചതും പല കുടുംബങ്ങളെയും വിപണിയിൽനിന്ന‌് അകറ്റുകയാണ‌്. ചെറിയ പെരുന്നാളിനും സമാന അവസ്ഥ ആയിരുന്നെങ്കിലും രോഗവ്യാപനം താരതമ്യേന കുറവായിരുന്നതിനാൽ ആളുകൾ കു‌റച്ചുകൂടി സജീവമായിരുന്നു. പല മേഖലകളും കണ്ടെയിൻമെൻറ് സോണുകളിലുമാണ്. പള്ളികളിൽ നമസ‌്കരിക്കുന്നതിനും ബലി ചടങ്ങുകൾക്കുംജില്ലാ ഭരണകേന്ദ്രം പ്രത്യേക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട‌്. ആരാധനാലയങ്ങളിൽ പ്രാർഥിക്കുന്നവർ ഇടയിൽ ആറടി അകലം പാലിക്കണം, 65 വയസ്സിന‌് മുകളിലും 10 വയസ്സിന‌് താഴെയുള്ളവരെയും പ്രവേശിപ്പിക്കരുത‌്, അകത്തേക്ക‌് പ്രവേശിക്കുംമുമ്പ്‌ തെർമൽ സ‌്ക്രീനിങ‌്, സാനിറ്റൈസർ ഉപയോഗം എന്നിവ കൃത്യമായി ഏർപ്പെടുത്തണം, വരുന്നവരുടെ പേര‌്, പൂർണവിവരം, സമയം(പോകുന്നതും) എന്നിവ രേഖപ്പെടുത്തണം. നമസ‌്കാര പായകൾ വീട്ടിൽനിന്ന‌് കൊണ്ടുവരണം, മൃഗബലിക്ക‌് അഞ്ചിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല. ആർക്കും സമ്പർക്ക‐യാത്രാചരിത്രമോ രോഗലക്ഷണമോ ഉണ്ടാകരുത‌്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments