Thursday, September 26, 2024

14കാരന് നേരെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം; മദ്രസ മുൻ അധ്യാപകന് ചാവക്കാട് പോക്സോ കോടതി 35 വർഷം കഠിന തടവും 5,50 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

ചാവക്കാട്: 14 വയസ്സുകാരന് നേരെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ മുൻ അധ്യാപകന് 35 വർഷം കഠിന തടവും 5,50 ലക്ഷം രൂപ പിഴയും ശിക്ഷ. കോഴിക്കോട് പന്നിയങ്കര ചക്കും കടവ് മുഹമ്മദ് നജ്മുദ്ദീനെ(26) യാണ് ചാവക്കാട് അതിവേഗ പോക്സോ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2023 മാർച്ച് 19 നും ഏപ്രിൽ 16 നും ഇടയ്ക്കുള്ള ദിവസങ്ങളിൽ രാത്രി സമയങ്ങളിലാണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്. പ്രഥമ വിസ്താരത്തിനുശേഷം കൂറുമാറി പ്രതിഭാഗത്തിന് അനുകൂലമായി കുട്ടിയും വീട്ടുകാരും മൊഴിമാറ്റി പറഞ്ഞെങ്കിലും കോടതി തെളിവ് വിലയിരുത്തി കുറ്റം ചെയ്തിരിക്കുന്നു എന്നു കണ്ട് പ്രതിയെ ശിക്ഷിക്കുകയായിരുന്നു. നേരത്തെ മത അധ്യാപകനായിരുന്ന പ്രതി ആ ബന്ധത്തിന്റെ പേരിൽ ഇടയ്ക്കിടയ്ക്ക് ബാലൻ താമസിച്ച് മതപഠനം നടത്തുന്ന സ്ഥലത്തെത്തി ബാലനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ചാവക്കാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ പ്രസീത ഹാജരാക്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്.ഐ ബിപിൻ ബി നായരാണ് കേസ് രജിസ്റ്റർ ചെയ്തു ആദ്യാന്വേഷണം നടത്തിയത്. തുടർന്ന് ഇൻസ്പെക്ടർ വിപിൻ കെ വേണു ഗോപാൽ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി നിഷ എന്നിവർ ഹാജരായി. സിപിഒ മാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments