ഒരുമനയൂർ: കേരള പടന്ന മഹാസഭ പടന്ന നവോത്ഥാന സംഘം ബ്ലാങ്ങാട് ഒരുമനയൂർ ശാഖ വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമുദായം പ്രസിഡന്റ് ദിനേശൻ വെളുത്താക്കി അധ്യക്ഷത വഹിച്ചു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബ്ലോക്ക് മെമ്പർ ഷൈനി ഷാജി, സമുദായം വൈസ് പ്രസിഡന്റ് വേലിയത്ത് മോഹനൻ, സമുദായ അംഗം രാജൻ മന്നത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

