തൃശൂർ: ചരിത്രത്തിൽ ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്ത സർക്കാറായി പിണറായി സർക്കാർ മാറിയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാനത്തെ 26 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനം കുട്ടനല്ലൂരിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് പുറത്ത് പത്തു രാജ്യങ്ങളിലെ പ്രവാസികളായ മലയാളികൾക്ക് അവിടെയിരുന്നു കൊണ്ട് ഭൂമിയുടെ നികുതിയടക്കാനുള്ള സൗകര്യം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ട്യൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി ആർ പ്രിൻസ്,
തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എംഎൽ റോസി, പൊതുമരാമത്ത് ചെയർപേഴ്സൺ കരോളിൻ ജെറീഷ പെരിഞ്ചേരി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, കൗൺസിലർമാരായ ശ്യാമള വേണുഗോപാൽ, നീതു ദിലീഷ് ,
ഇ .വി സുനിൽ രാജ്, നിമ്മി റപ്പായി,
സനോജ് കെ പോൾ തുടങ്ങിയവർ സംസാരിച്ചു.