Saturday, November 23, 2024

തൊഴിലുറപ്പ് തൊഴിലാളികൾക്ക് നഗരസഭ കൗൺസിലർ വക ഓണക്കോടി

ഗുരുവായൂർ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് നഗരസഭ കൗൺസിലർ വക ഓണക്കോടി. ഗുരുവായൂർ നഗരസഭ 27-ാം വാർഡ് കൗൺസിലർ വി.കെ സുജിത്താണ് മഴയും വെയിലും കൊണ്ട് എല്ലായിടവും മാലിന്യവിമുക്തമാക്കുവാൻ അക്ഷീണം പ്രയത്നിയ്ക്കുന്ന പതിനഞ്ചോളം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണക്കോടിയും ഓണസമ്മാനവും നൽകിയത്. ചടങ്ങിന്റെ ഉദ്ഘാടനം  കൗൺസിലർ വി.കെ സുജിത്ത് നിർവ്വഹിച്ചു. പൊതുപ്രവർത്തകൻ ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗോപി മനയത്ത്, പി യദുകൃഷ്ണൻ, പ്രവീൺ, സാത്തകി തിരുവെങ്കിടം, കല്ലു അമ്മ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments