ചാവക്കാട്: കടപ്പുറം സൈക്ലോണ്‍ ഷെല്‍റ്റര്‍ ഈ മാസം 30 നകം പ്രവര്‍ത്തന സജ്ജമാക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം. ഷെല്‍റ്ററിന്‍റെ ചുറ്റുമതിലിനും അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി എം.എല്‍.എ ഫണ്ടില്‍ നിന്നും 26.40 ലക്ഷം രൂപ അനുവദിച്ചു. കടപ്പുറം സൈക്ലോണ്‍ ഷെല്‍റ്റര്‍ ഉദ്ഘാടനം ചെയ്ത് 6 മാസമായിട്ടും പ്രവര്‍ത്തന സജ്ജമാക്കുന്നതില്‍ കടപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനായിട്ടുള്ള ഷെല്‍റ്റര്‍ മാനേജ്മെന്‍റ് കമ്മിറ്റി തയ്യാറാകാത്ത സാഹചര്യത്തില്‍ അടിയന്തിരമായി ഇടപെടുന്നതിന് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നതായി എം.എൽ.എ പറഞ്ഞു. കഴിഞ്ഞ മണ്‍സൂണില്‍ കടപ്പുറം പഞ്ചായത്തില്‍ വീടുകളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ സൈക്ലോണ്‍ ഷെല്‍റ്ററിലേക്ക് മാറ്റുന്നതിന് പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുകയുണ്ടായില്ല. കൂടാതെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആവശ്യമില്ലാത്ത സമയങ്ങളില്‍ കെട്ടിടം മീറ്റിംഗുകള്‍ക്കും ചടങ്ങുകള്‍ക്കുമായി കുറഞ്ഞ വാടകക്ക് കൊടുക്കാമെന്നിരിക്കെ അതും ഉണ്ടായില്ല. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയതിനാലാണ് അടിയന്തിര ഇടപെടലിന് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനത്തിന് മണ്ഡലത്തിലെ തീരദേശ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ തുക ഉപയോഗിച്ച് അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പെടെ വാങ്ങി ഷെല്‍റ്റര്‍ ഈ മാസം 30നകം പ്രവര്‍ത്തന സജ്ജമാക്കാനാണ് ഷെല്‍റ്റര്‍ കമ്മിറ്റിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഷെല്‍റ്ററിന്‍റെ ചുറ്റുമതിലിനും അനുബന്ധ പ്രവര്‍ത്തകള്‍ക്കുമായി 26,40,000/- രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.