Monday, January 12, 2026

പഴഞ്ഞിയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം: പഴഞ്ഞിയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. പഴഞ്ഞി മഹാൻ ഓഡിറ്റോറിയത്തിന് സമീപം തനിച്ച് താമസിക്കുന്ന സിദ്ധാർത്ഥ(60)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 6.30 നാണ് മൃതദേഹം കണ്ടത്. സിദ്ധാർത്ഥനെ കഴിഞ്ഞ കുറച്ചുദിവസമായി വീടിന് പുറത്തേക്ക് കണ്ടിരുന്നില്ല. തുടർന്ന് ഇന്ന് വൈകീട്ട് വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കുന്നംകുളം പോലീസിൽ വിവരമറിയിച്ചു. കുന്നംകുളം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments