Saturday, April 19, 2025

ഇത്തവണ ഓണാഘോഷത്തിന് ഓണത്തല്ലില്ല; കുമ്മാട്ടികൾ നാട്ടിലിറങ്ങും

കുന്നംകുളം: ഇത്തവണ ഓണാഘോഷത്തിന് ഓണത്തല്ലില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണത്തല്ല് ഈ വർഷം ഒഴിവാക്കി. പോപ്പുലർ ആർട്‌സ് ആൻ്റ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ടാം ഓണനാളിലാണ് എല്ലാ വർഷവും ഓണത്തല്ല് നടത്താറുള്ളത്. എന്നാൽ ഓണാഘോഷത്തിന് കുമ്മാട്ടികൾ നാട്ടിലിറങ്ങും. ചൊവ്വന്നൂരിലാണ് കുമ്മാട്ടിക്കളി അവതരിപ്പിക്കുന്നത്. തിരുവോണനാളിൽ വൈകീട്ട് നാലിന് വിളക്കുംതറ മണലുമുക്കിലെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് കുമ്മാട്ടി പാട്ടുപാടി ബസ് സ്റ്റോപ്പിലെത്തും. വാദ്യമേളങ്ങൾക്കൊപ്പം ചുവടുവെച്ച് കുമ്മാട്ടിക്കളി കല്ലഴിക്കുന്നിലെത്തി സമാപിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments