കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന ജനകീയസൂത്രണം 2024-25 പുഷ്‌പ കൃഷി പ്രോത്സാഹനം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു. മൂന്നാം വാർഡ് കസ്തൂർബ ജെ എൽ ജി ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അധ്യക്ഷയായി. പതിനാലാം വാർഡിലെ മാഫാസ് ജെ.എൽ.ജി ഗ്രൂപ്പിന്റെ പൂകൃഷി ഉത്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. മൂന്നാം വാർഡ് കൃഷിക്ക് സജിത തിലകനും പതിനാലാം വാർഡ് പൂകൃഷിക്ക് മൈമൂനത്തും നേതൃത്വം നൽകി.
ക്ഷേമകാര്യ സ്കാനിംഗ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി, മെമ്പർമാരായ ഷീജ രാധാകൃഷ്ണൻ, എ.വി അബ്ദുൽ ഗഫൂർ, റാഹില വഹാബ്, കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ, തുടങ്ങിയവർ സംബന്ധിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഷംസിയ തൗഫീഖ് സ്വാഗതവും കൃഷി ഓഫീസർ അനഘ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.