Sunday, January 11, 2026

കടപ്പുറം അഴിമുഖത്ത് ഹരിത ജെ.എൽ.ജി അംഗങ്ങളുടെ  പൂകൃഷി വിളവെടുത്തു

കടപ്പുറം: കടപ്പുറം അഴിമുഖം ഹരിത ജെ.എൽ.ജി അംഗങ്ങളുടെ നേതൃത്വത്തിൽ അഴിമുഖത്ത് ആരംഭിച്ച ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് നടന്നു. കടപ്പുറം അഴിമുഖം കോസ്റ്റൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ എസ്.എൽ പ്രേംലാൽ ഉദ്ഘാടനം നിർവഹിച്ചു. കടപ്പുറം സി.ഡി.എസ് മുൻ മെമ്പർ സതി വാസവൻ അധ്യക്ഷത വഹിച്ചു. പൂവുകളുടെ ആദ്യ വിൽപ്പന കടപ്പുറം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പി.എ അഷ്ക്കർ അലി ഉഷ പ്രേമൻ നൽകി നിർവഹിച്ചു. അഴിമുഖം കോസ്റ്റൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി ലോഫിരാജ് മുഖ്യാതിഥിയായി. കടപ്പുറം കൃഷിഭവനിൽ നിന്ന്  ജൂൺ മാസത്തിൽ വാങ്ങിയ 250 ചെണ്ടുമല്ലി പൂവിന്റെ തൈകൾ നട്ടാണ് ഹരിത ജെ.ൽ.ജി അംഗങ്ങളുടെ നേതൃത്വത്തിൽ അഴിമുഖത്ത് പൂകൃഷി ആരംഭിച്ചത്. ചടങ്ങിൽ ജെ.എൽ.ജി അംഗങ്ങളായ വസന്ത ഉദയൻ, ലീല തേർ, പ്രസീത ഹരിദാസ്, ശാരദ പടമാട്ടുമ്മൽ, സ്വപ്ന അനിൽകുമാർ, കോസ്റ്റൽ പോലീസ് സ്റ്റേഷൻ വാർഡൻ അക്ഷയ്, മധു ഒളാട്ട്, സുരേഷ് കേരാച്ചൻ, മീനാക്ഷി തെക്കേടത്ത്, സുമ ഒളാട്ട് എന്നിവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments