Thursday, September 19, 2024

അകലാട് മുഹ്‌യുദ്ധീൻ പള്ളി സ്റ്റോപ്പിൽ ബസിൽ നിന്നും വീണ് വിദ്യാർത്ഥിനിക്ക് പരിക്ക് 

പുന്നയൂർ: ചാവക്കാട് – പൊന്നാനി ദേശീയപാതയിലെ അകലാട് മുഹ്‌യുദ്ധീൻ പള്ളി സ്റ്റോപ്പിൽ ബസ്സിൽ നിന്നും വിദ്യാർഥിനിക്ക് പരിക്ക്. അകലാട് മുഹ്‌യുദ്ധീൻ പള്ളി സ്വദേശിനിയായ നാലകത്ത് ഹസ്ന (18)ക്കാണ് പടിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.  കോളേജിലേക്ക് പോകുന്നതിനായി വിദ്യാർഥിനി ബസിലേക്ക് കയറിയ ഉടനെ ബസ് മുന്നോട്ടെടുക്കുകയും വാതിൽ പടിയിൽ നിന്നും വിദ്യാർഥിനി പുറത്തേക്ക് വീഴുകയുമായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിനിയെ അകലാട് മൂന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകർ മുതുവുട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments