Friday, September 20, 2024

കേരള പ്രവാസി സംഘം വനിതാ വേദി കൺവെൻഷൻ സമാപിച്ചു

തൃശൂർ: കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. അഖിലേന്ത്യാ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ സീത ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം സുലേഖ ജമാൽ അധ്യക്ഷയായി. പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ.വി അബ്‌ദുൾ ഖാദർ മുഖ്യാഥിതിയായി. പ്രവാസി വനിതകളും ചെറുകിട വ്യവസായ സംരഭവും എന്ന വിഷയത്തിൽ ജില്ലാ വ്യവസായ വകുപ്പ്  ഉപജില്ലാ വ്യവസായ ഓഫീസർ പി.ആർ മിനി

ക്ലാസെടുത്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ കൃഷ്ണദാസ്, എൻ.ബി മോഹനൻ, സരള വിക്രമൻ, സി.എൽ പ്രസന്ന എന്നിവർ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ശാലിനി രാമകൃഷ്ണൻ സ്വാഗതവും, രജനി തിലകൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.

പ്രസിഡന്റ്‌ – ശാലിനി രാമകൃഷ്ണൻ 

സെക്രട്ടറി – സുലേഖ ജമാൽ 

ട്രഷറർ – സരള വിക്രമൻ

RELATED ARTICLES
- Advertisment -

Most Popular

Recent Comments