Thursday, April 3, 2025

ഓസ്ട്രേലിയന്‍ പര്യടനം: ഇന്ത്യന്‍ അണ്ടര്‍ – 19 ക്രിക്കറ്റ് ടീമില്‍ ഇടനേടി പുന്നയൂർക്കുളം സ്വദേശി

പുന്നയൂർക്കുളം: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ – 19 ക്രിക്കറ്റ് ടീമില്‍ ഇടനേടി പുന്നയൂർക്കുളം സ്വദേശി. പുന്നയൂര്‍ക്കുളം പരൂര്‍ മുഹമ്മദ് ഇനാനാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടി നാടിന് അഭിമാനമായത്. ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനെതിരെ ചതുര്‍ദിന, ഏകദിന പോരാട്ടങ്ങള്‍ക്കുള്ള ടീമിലാണ് താരത്തിന് സെലക്ഷന്‍ ലഭിച്ചത്. മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ചതുര്‍ദിന പോരാട്ടങ്ങളുമാണ് ഇന്ത്യ ടീം കളിക്കുന്നത്. സെപ്റ്റംബര്‍ 21, 23, 26 തീയതികളിലാണ് ഏകദിന പോരാട്ടങ്ങള്‍. പുന്നയൂര്‍ക്കുളം പരൂര്‍ സ്വദേശി വീട്ടിലവളപ്പില്‍ ഷാനവാസ് – റഹീന ദമ്പതികളുടെ മകനാണ് ഇനാന്‍. തൃശ്ശൂര്‍ മുണ്ടൂര്‍ ആത്രേയ ക്രിക്കറ്റ് അക്കാദമിയാണ് പരിശീലനം നല്‍കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments