Saturday, April 5, 2025

പത്തനംതിട്ട സ്വദേശിനി ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ 

ഗുരുവായൂർ: പത്തനംതിട്ട സ്വദേശിനിയെ ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട തട്ടേക്കാട് കോയിപ്ര  പറത്തട്ടിൽ വീട്ടിൽ സുമ(43)യേയാണ്  ഗുരുവായൂർ പടിഞ്ഞാറെ നടയിലെ എ.ജെ ടൂറിസ്റ്റ് ഹോമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ഇവർ ഇവിടെ മുറിയെടുത്തത്. ഇന്ന് രാവിലെ വാതിൽ തുറക്കാതായതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ എത്തി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments