Friday, November 22, 2024

903 പേര്‍ക്ക് കൂടി കോവിഡ്, 706 പേര്‍ക്ക് സമ്പര്‍ക്കം വഴി ; 641 പേർക്ക് രോഗമുക്തി 

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 903 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 90 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 71 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 706 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 35 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം -213 പേർക്കും, മലപ്പുറം-87, കൊല്ലം-84, എറണാകുളം-83, കോഴിക്കോട് -67 പേർക്കും, പത്തനംതിട്ട-54 , പാലക്കാട് 49, കാസർഗോഡ്- 49, , വയനാട്-43, കണ്ണൂർ -42, ആലപ്പുഴ- 38, ഇടുക്കി-34, തൃശൂർ- 31, കോട്ടയം -29 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയിൽ ചികിത്സയിലായിരുന്ന കുട്ടി ഹസൻ (67) മരണമടഞ്ഞു. ഇതോടെ 68 മരണമാണ് ഉണ്ടായത്.

തിരുവനന്തപുരം-198, കൊല്ലം-77, കോഴിക്കോട് -60, എറണാകുളം-58, മലപ്പുറം-52, വയനാട് -43, പത്തനംതിട്ട-39 , ആലപ്പുഴ-33, കാസർഗോഡ്-32, കോട്ടയം-27, ഇടുക്കി -25 , തൃശൂർ-22, കണ്ണൂർ-22, പാലക്കാട്-18 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്കുകൾ.

30 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 10 വീതവും, എറണാകുളം ജില്ലയിലെ 6, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലെ 2 കെ.എസ്.ഇ. ജീവനക്കാർക്കും, 1 കെ.എൽ.എഫ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 641 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം-146, തിരുവനന്തപുരം-126, എറണാകുളം-58, തൃശൂർ-56, പത്തനംതിട്ട -41, കാസർഗോഡ് -36, ആലപ്പുഴ-35 , മലപ്പുറം -34, കോഴിക്കോട്-30 , കോട്ടയം-28 , ഇടുക്കി-20, പാലക്കാട്-19, വയനാട്-9, കണ്ണൂർ-3 പേരുടെയും പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 10,350 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,369 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,132 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,37,075 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,057 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1475 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 23,924 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 7,33,413 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 7037 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,19,019 സാമ്പിളുകൾ ശേഖരിച്ചതിൽ 1,14,666 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് 19 പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ആകെ 492 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments