കുന്നംകുളം: പൂർണമായി കിടപ്പിലായതോ, മരണപ്പെടുകയോ ചെയ്തിട്ടുള്ളവരുടെ മക്കൾക്കായി ഷെയർ ആൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി നടപ്പിലാക്കുന്ന വിദ്യാമൃതം സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കെ രാധാകൃഷ്ണൻ എം.പി നിർവഹിച്ചു. പ്ലസ് ടു പഠനം കഴിഞ്ഞ് മറ്റു കോഴ്സുകൾക്ക് പഠിക്കുന്ന 50 വിദ്യാർത്ഥികൾക്ക് 10000 രൂപയാണ് സ്കോളർഷിപ്പായി നൽകുന്നത്. നഗരസഭ കൗൺസിലറും ഷെയർ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ടുമായ ലെബീബ് ഹസ്സൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കെ.സി ബാബു സി.പി.എം ഏരിയ സെക്രട്ടറി എം.എൻ സത്യൻ, പ്രസ് ക്ലബ് പ്രസിഡണ്ട് സി.എഫ് ബെന്നി എന്നിവർ സംസാരിച്ചു. ഷെമീർ ഇഞ്ചിക്കാലയിൽ സ്വാഗതവും സക്കറിയ ചീരൻ നന്ദിയും പറഞ്ഞു.