Wednesday, September 17, 2025

ഒടുവിൽ താൽക്കാലികശ്വാസം; കേച്ചേരി-ചൂണ്ടൽ റോഡിലെ കുഴികളടച്ച് ബി.എം ടാറിങ് പൂർത്തികരിച്ചു

കുന്നംകുളം: തകർന്നു കിടന്നിരുന്ന കേച്ചേരി-ചൂണ്ടൽ റോഡ് കുഴികളടച്ച് ബി.എം ടാറിങ് പൂർത്തികരിച്ചു. റോഡ് ഉയർത്തി സമ്പൂർണമായുള്ള ടാറിങ് പുതിയ ടെൻണ്ടർ നടപടികൾക്കു ശേഷം ആരംഭിക്കും. ഒരാഴ്ച അടച്ചിട്ട് രാത്രിയിലടക്കം ജോലി ചെയ്‌താണ് ചൂണ്ടൽ മുതൽ കേച്ചേരിവരെയുള്ള റോഡിലെ കുഴികൾ അടച്ചത്. കേച്ചേരി മുതൽ മഴുവഞ്ചേരിവരെയുള്ള റോഡിലെ കുഴികൾ അടച്ച് ടാറിങ് ചെയ്യാനുള്ള തീവ്രശ്രമവും ആരംഭിച്ചിട്ടുണ്ട്. ടാറിങ് മിക്‌സിംഗ് പാലക്കാട് മുണ്ടൂരിൽ നിന്നും എത്തിച്ചാണ് ടാറിങ് പണികൾ നടത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments