Sunday, March 8, 2026

അകലാട് മൂന്നൈയിനിയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രികൻ മരിച്ചു.

പുന്നയൂർ: അകലാട് മൂന്നൈയിനിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രികൻ മരിച്ചു. അകലാട് മൂന്നൈനി റഹ്മത്ത് ഹാളിന് വടക്ക് ഭാഗം മണ്ണൂരയിൽ ബഷീർ (48) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. മൂന്നൈനിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന ബഷീറിനെ ബൈക്കിടിക്കുകയായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. അപകടത്തിൽ സഹയാത്രികരായ പുന്നയൂർക്കുളം തൃപ്പറ്റ് സ്വദേശി കല്ലാട്ടയിൽ അഫീസ്, പുന്നയൂർക്കുളം സ്വദേശി ഷഹീർ എന്നിവർക്കും പരിക്കേറ്റിരുന്നു. റസിയയാണ് ഭാര്യ. മക്കൾ: അറഫാന, റജിന, ബിലാൽ.

ചാവക്കാട് നഗരത്തിൽ ചരക്ക് ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments