Friday, November 22, 2024

ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ ഫലസ്തീൻ ഐക്യദാർഢ്യവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു

ഒരുമനയൂർ: ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ ടീൻ ഇന്ത്യ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. മോട്ടിവേഷണൽ സ്പീക്കറും  മുതുവട്ടൂർ മഹല്ല് ഖത്തീബുമായ സുലൈമാൻ അസ്ഹരി  ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി അബൂബക്കർ ഹാജി, പ്രിൻസിപ്പൽ പി.എ ബഷീർ, വൈസ് പ്രിൻസിപ്പൾ സി സന്ധ്യ, ടീൻ ഇന്ത്യ തൃശ്ശൂർ  ജില്ലാ കോഡിനേറ്റർ ബാബു നസീർ എന്നിവർ സംസാരിച്ചു. ഫലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിദ്യാർത്ഥികൾ പ്രധിഷേധ റാലി നടത്തി.

വിദ്യാർത്ഥികളായ സംറ നസീർ, ഇഫാ ഫാത്തിമ, നിഹാ ജംഷീർ, നജ ഷംസുദ്ദീൻ, അഹമ്മദ് ഷഹീൻ , യസ്ന , റിസ, ആസീൻ മിന്ന, അനസ് അൻഷാദ് എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. അധ്യാപകരായ അബ്ദുൽ സലാം എൻ എം,  സാബിത് ഹസ്സൻ, പി.വി.നൗഷാദ് , അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകി. അധ്യാപകനായ സിറാജുദ്ദീൻ  ഇസ്രായേൽ ഉൽപന്നങ്ങളുടെ ബഹിഷ്കരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് അതിനുള്ള ആപ്പ് പരിചയപ്പെടുത്തി. ടീൻ ഇന്ത്യ യൂണിറ്റ് ക്യാപ്റ്റൻ ഷെഹബ ഷിറാസ് സ്വാഗതവും ടീൻ ഇന്ത്യ വൈസ് ക്യാപ്റ്റൻ അഫ്താബ് ധാനീഷ് നന്ദിയും പറഞ്ഞു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments