Friday, November 22, 2024

കണ്ടാണശ്ശേരിയിൽ സ്വന്തം വീട്ടിൽ ചാരയം വാറ്റ്; 1.8 ലിറ്റർ ചാരായവും 20 ലിറ്റർ വാഷുമായി അച്ഛനും മകനും പിടിയിൽ 

ഗുരുവായൂർ: കണ്ടാണശ്ശേരിയിൽ സ്വന്തം വീട്ടിൽ അനധികൃതമായി നിർമിച്ചിരുന്ന വാറ്റു ചാരായവും വാഷുമായി അച്ഛനെയും മകനെയും ഗുരുവായൂർ പോലീസ് പിടികൂടി. കണ്ടാണശേരി വടക്കുംചേരി വീട്ടിൽ രാജൻ (57), മകൻ ആദർശ് (21) എന്നിവരേയാണ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ എസ് എ ഷക്കീർ  അഹമ്മദും സംഘവും അറസ്റ്റ് ചെയ്തത്. കണ്ടാണശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ ഓണത്തോടനുബന്ധിച്ചു വിൽപ്പനക്കായി അനധികൃതമായി വാറ്റു ചാരായം നിർമ്മിച്ച് സൂക്ഷിച്ചു വെച്ചിട്ടുണ്ടന്ന് തൃശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ ഇളങ്കോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ എ.സി.പി ടി എസ് സിനോജിന്റെ നിർദേശത്തെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ കന്നാസിലും കുപ്പിയിലുമായി സൂക്ഷിച്ച 1.8 ലിറ്റർ വാറ്റു ചാരായവും ചാരായം നിർമ്മിക്കാനായി സൂക്ഷിച്ച 20 ലിറ്റർ വാഷും കണ്ടെടുത്തത്. സബ് ഇൻസ്‌പെക്ടർ കെ.എം നന്ദൻ, അസ്സിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വിപിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ എം.കെ ജാൻസി, സിവിൽ പോലീസ് ഓഫീസർമാരായ ടി.കെ നിഷാദ്, എൻ.ആർ റെനീഷ്, വി.ആർ വിഷ്ണു എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments