Saturday, April 19, 2025

തട്ടുകടയുടെ മറവിൽ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന; യുവാവിനെ എക്സൈസ് സംഘം പിടികൂടി

വാടാനപ്പള്ളി: തട്ടുകടയുടെ മറവിൽ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന ആളെ  എക്സൈസ് സംഘം  പിടികൂടി. ബീഹാർ സ്വദേശി ധർമ്മേഷ് കുമാർ (32) ആണ് പിടിയിലായത്. വാടാനപ്പള്ളി ചിലങ്ക സെൻ്ററിൽ  ഹാൻസ് വില്പന നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് വ്യാപകമായ രീതിയിൽ ഹാൻസ് വില്പന നടത്തുകയായിരുന്നു പ്രതി. ഇയാളിൽ നിന്ന് അഞ്ചു കിലോയിൽ അധികം വരുന്ന അനധികൃത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. പ്രതിയിൽ നിന്ന് പിഴ ഈടാക്കി ജാമ്യത്തിൽ വിട്ടു. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വാടാനപ്പള്ളി എക്സൈസ് സംഘം നടത്തുന്ന  പ്രത്യേക പെട്രോളിംഗിലാണ് ഇയാളെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments