Saturday, January 10, 2026

കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ മന്ദലാംക്കുന്ന് കിണർ സെന്ററിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പുന്നയൂർക്കുളം: കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ മന്ദലാംക്കുന്ന് കിണർ സെന്ററിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പരിപാടിയിൽ ഡി.സി.സി. സെക്രട്ടറി എ.എം. അലാവുദ്ധീൻ പതാക ഉയർത്തി സ്വതന്ത്രദിന സന്ദേശം നൽകി. മുൻ മണ്ഡലം പ്രസിഡന്റ് മൂസ ആലത്തയിൽ അധ്യക്ഷത വഹിച്ചു. ബൂത്ത് പ്രസിഡന്റുമാരായ കെ അലിക്കുട്ടി. കെ. ബക്കർ, മറ്റു ഭാരവാഹികളായ ചാലിൽ മൊയ്തുണ്ണി, എം.കെ. അബൂബക്കർ, സുലൈമാൻ ഹാജി, അൻവർ, കബീർ, അഹമ്മദ് കുട്ടി, ശരീഫ്, മൊയ്തീൻ കോയ, പി.കെ. മാമദ് തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments