Thursday, August 21, 2025

സിവിൽ സർവീസ് പരീക്ഷ പരിശീലനം; ഫൗണ്ടേഷൻ ക്ലാസുകളുടെ ഓറിയന്റേഷൻ ക്യാമ്പും അഭിരുചി പരീക്ഷയും സംഘടിപ്പിച്ചു

ചാവക്കാട്: കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷനും നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട്   ചാവക്കാട് ചാപ്റ്ററും ചേർന്നു സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന്റെ    ഫൗണ്ടേഷൻ ക്ലാസുകളുടെ ഓറിയന്റേഷൻ ക്യാമ്പും അഭിരുചി പരീക്ഷയും സംഘടിപ്പിച്ചു. നമ്മൾ ചാവക്കാട്ടുകാർ പ്രസിഡണ്ട്  ഡോ. പി.വി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.കെ ഷബീർ അധ്യക്ഷത വഹിച്ചു. കെ.സി ശിവദാസ്, രവി ചങ്കത്ത്, എം.എ മൊയ്തീൻ ഷാ, പി.എൻ കൃഷ്ണൻ കുട്ടി, പി.എം സ്മിത എന്നിവർ സംസാരിച്ചു. സംസ്ഥാന പി.ടി.എ  ജനറൽ സെക്രട്ടറി കെ.എം ജയപ്രകാശ് ക്ലാസ്സ്‌ നയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments