Friday, November 22, 2024

കോൺഗ്രസ് ഗ്രൂപ്പിസത്തിന്റെ രക്തസാക്ഷി എ.സി ഹനീഫയുടെ കൊലപാതകത്തിന് ഇന്നേക്ക് ഒമ്പത് വർഷം

ചാവക്കാട്: കോൺഗ്രസ് ഗ്രൂപ്പിസത്തിന്റെ രക്തസാക്ഷി ചാവക്കാട് തിരുവത്ര എ.സി ഹനീഫയുടെ കൊലപാതകത്തിന് ഇന്നേക്ക് ഒമ്പത് വർഷം. 2015 ആഗസ്റ്റ് ഏഴിനാണ് ഹനീഫ കൊല്ലപ്പെട്ടത്. നാലു സംഘം അന്വേഷിച്ചിട്ടും കേസിലെ വിചാരണ ഇനിയും തുടങ്ങാനായിട്ടില്ല. ചാവക്കാട് പൊലീസ് ആദ്യം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഷമീര്‍, അഫ്സല്‍, അന്‍സാര്‍, ഷംഷീര്‍, റിന്‍ഷാദ്, ഫസലു, സിദ്ദിഖ്, ആബിദ് എന്നീ എട്ടു പ്രതികളാണുള്ളത്. ഇവരിൽ ഫസലു എറണാകുളത്തുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടിരുന്നു. എ.സി ഹനീഫയുടെ മരണത്തിന് പിന്നിൽ ഐ ഗ്രൂപ്പ് നേതാവ് സി.എ ഗോപപ്രതാപനാണെന്ന ആരോപണം ശക്തമായിരുന്നു. കൊലപാതകത്തിലെ ദൃക്‌സാക്ഷിയായ ഹനീഫയുടെ ഉമ്മ അയിഷാബി നല്‍കിയ മൊഴില്‍ ഇക്കാര്യം ഉണ്ടായി. എന്നാൽ ഗോപപ്രതാപനെ പ്രതിപ്പട്ടികയില്‍ പൊലീസ് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ ഹനീഫയുടെ കുടുംബം ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. എന്നാൽ ആരോപണ വിധേയനായ ഗോപപ്രതാപനെ പ്രതി ചേർക്കാനുള്ള തെളിവ് ലഭിച്ചില്ല. കോൺഗ്രസിനുള്ളിൽ ഏറെ വിവാദമാണ് ഇത് സംബന്ധിച്ച് ഉയർന്നുവന്നത്. കോൺഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടർന്ന് എ ഗ്രൂപ്പ് നേതാവായിരുന്ന ഹനീഫയെ വീട്ടിൽകയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. 2015 ആഗസ്റ്റ് ഏഴിനായിരുന്നു സംഭവം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments