Thursday, November 21, 2024

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക്; സൈന്യം ഇന്നെത്തും, പ്രതീക്ഷയോടെ നാട്

അങ്കോല: ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക്. സൈന്യം ഇന്ന് (ഞായറാഴ്ച) രക്ഷാപ്രവര്‍ത്തനത്തിന് ദുരന്തസ്ഥലത്തെത്തും. സൈന്യത്തിന്റെ അറുപതംഗ സംഘമാണ് ബെലഗാവിയില്‍നിന്ന് ദുരന്തസ്ഥലത്തേക്ക് എത്തുക. ഒന്‍പതരയോടെ ഇവര്‍ സ്ഥലത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസമില്ലെന്നും സൈന്യം വരണമെന്നും ശനിയാഴ്ച അര്‍ജുന്റെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചിരുന്നു. കനത്തമഴയെ തുടര്‍ന്നായിരുന്നു ശനിയാഴ്ച രാത്രി പത്തുമണി വരെ തുടരേണ്ടിയിരുന്ന തിരച്ചില്‍ രാത്രി എട്ടരയോടെ നിര്‍ത്തിവെച്ചത്. ഞായറാഴ്ച രാവിലെയും പ്രദേശത്ത് മഴ പെയ്യുന്നുണ്ട്.

കര്‍ണാടക എസ്.ഡി.ആര്‍.എഫിന്റെ സംഘം, കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, അര്‍ജുന്റെ ബന്ധു ജിതിന്‍ തുടങ്ങിയവര്‍ അപകടസ്ഥലത്തേക്ക് തിരച്ചിലിനായി പുറപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം നടത്തിയ റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലില്‍ ഒരു സിഗ്നല്‍ ലഭിച്ചിരുന്നു. അത് അര്‍ജുന്റെ ട്രക്ക് ആണെന്ന് സ്ഥിരീകര്ക്കാന്‍ സാധിട്ടില്ല. എന്നിരുന്നാലും അതിനൊരു സാധ്യതയുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തക സംഘത്തിന്റെ വിലയിരുത്തല്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments