ചാവക്കാട്: നഗരസഭയിലെ തകർന്നു കിടക്കുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭയിലെ മിക്ക റോഡുകളും പൊട്ടിപൊളിഞ്ഞു വെള്ളവും ചെളിയും നിറഞ്ഞ നിലയിലാണ്. ഇതുമൂലം ഈ റോഡുകളിലൂടെ യാത്ര ദുസഹമായി കഴിഞ്ഞു. ചേറ്റുവ റോഡിൻ്റെയും ബസ് സ്റ്റാൻഡ് ജങ്ഷൻ റോഡിൻ്റെയും കാലങ്ങളായുള്ള തകർച്ചയ്ക്ക് ഇതുവരെ പരിഹാരമായിട്ടില്ല.
സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (15-7-2024)
പ്രതിഷേധങ്ങൾ ഉയരുമ്പോൾ തത്കാലികമായി ക്വാറി പൊടി ഉപയോഗിച്ച് കുഴിയടക്കുന്ന വിദ്യയിൽ നിന്ന് ഇനിയും അധികാരികൾ പിന്മായില്ലെങ്കിൽ ശക്തമായ ജനാരോഷം നേരിടേണ്ടി വരുമെന്ന് വെൽഫെയർ പാർട്ടി മുന്നറിയിപ്പ് നൽകി. നഗരസഭയിലെ മുതുവട്ടൂർ ആലുംപടി റോഡ്, പുന്ന റോഡ് തുടങ്ങി അനവധി റോഡുകളും തകർന്ന് കിടക്കുകയാണെന്നും ഈ റോഡുകൾ സഞ്ചാര യോഗ്യമാക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും നഗരസഭയും സ്ഥലം എം.എൽ.എയും ഒഴിഞ്ഞുമാറുകയാണെന്നും യോഗം ആരോപിച്ചു. മുനിസിപ്പൽ പ്രസിഡണ്ട് റസാഖ് ആലുംപടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇല്യാസ്, മുതുവട്ടൂർ ട്രഷറർ എം.വി മുഹമ്മദാലി, വൈസ് പ്രസിഡന്റ് ആർ.കെ ഷെമീർ എന്നിവർ സംസാരിച്ചു