Saturday, April 19, 2025

പാറേമ്പാടത്ത് സ്‌കൂട്ടര്‍ കുഴിയില്‍ വീണ് യുവതിക്ക് പരിക്ക്

കുന്നംകുളം: പാറേമ്പാടത്ത് സ്‌കൂട്ടര്‍ കുഴിയില്‍ വീണ് യുവതിക്ക് പരിക്ക്. പോര്‍ക്കുളം സ്വദേശി പുലിക്കോട്ടില്‍ വീട്ടില്‍ 34 വയസ്സുള്ള കൃഷ്ണക്കാണ് പരിക്കേറ്റത്. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സംസ്ഥാനപാതയിലെ സിവി ശ്രീരാമന്‍ റോഡിന് സമീപത്തെ ഹൈവേയിലെ കുഴിയില്‍ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ യുവതിക്ക് റോഡില്‍ തലയിടിച്ചാണ് പരിക്കേറ്റത്. യുവതിയെ നാട്ടുകാര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments