Friday, September 20, 2024

പകർച്ചവ്യാധി, ഡെങ്കിപ്പനി; ഗുരുവായൂർ നഗരസഭക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്സ്

ഗുരുവായൂർ: പകർച്ചവ്യാധിയും ഡെങ്കിപ്പനിയും വ്യാപകമായിട്ടും ഗുരുവായൂർ നഗരസഭ അധികൃതർ നിസ്സംഗത പുലർത്തി ആരോഗ്യ പരിരക്ഷാ രംഗത്ത് തീർത്തും നിഷ്ക്രിയരായെന്ന ആരോപണവുമായി കോൺഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിൻ്റെ ആദ്യ ഭാഗമായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രവർത്തക യോഗം ചേർന്നു

സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (11-7-2024)

ബ്ലോക്ക് മുൻ പ്രസിഡണ്ട് ആർ രവികുമാർ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, ഉപനേതാവ് കെ.പി.എ റഷീദ്, കൗൺസിലർമാരായ സി.എസ് സൂരജ്, രേണുക ശങ്കർ, ബ്ലോക്ക് ഭാരവാഹികളായ പി.ഐ ലാസർ, ബാലൻ വാറണാട്ട്, ശിവൻ പാലിയത്ത്, കർഷക കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് സ്റ്റീഫൻ ജോസ്, മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡണ്ട് പ്രിയ രാജേന്ദ്രൻ, യൂത്ത് കോൺസ് മണ്ഡലം പ്രസിഡണ്ട് കെ.കെ രഞ്ജിത്ത്, യു.ഡി.എഫ് മണ്ഡലം ചെയർമാൻ പ്രദീഷ് ഓടാട്ട്, മണ്ഡലം ഭാരവാഹികളായ ശശി വല്ലാശ്ശേരി, എ.കെ ഷൈമിൽ, ഒ.പി ജോൺസൺ, അരവിന്ദൻ കോങ്ങാട്ടിൽ, സി അനിൽകുമാർ, പി.എൻ പെരുമാൾ, സി ശിവശങ്കരൻ , പ്രേംജി മേനോൻ, ഫിറോസ് പുത്തൻപല്ലി, എം രാജലക്ഷ്മി എന്നിവർ സംസാരിച്ചു. ലോകസഭ തെരെഞ്ഞെടുപ്പിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ബൂത്ത് കമ്മിറ്റികളെ യോഗത്തിൽ അഭിനന്ദിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments