Friday, September 20, 2024

ലോക്സഭ തിരഞ്ഞെടുപ്പ് പരാജയം; ടി.എൻ പ്രതാപന്റെയും ജോസ് വള്ളൂരിന്റെയും തലയിൽക്കെട്ടിവെക്കാനുള്ള ശ്രമം അപലപനീയമെന്ന് ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി

ചാവക്കാട്: ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിലുണ്ടായ പരാജയം മുൻ എം.പി ടി.എൻ പ്രതാപന്റെയും ഡി.സി.സി മുൻ പ്രസിഡന്റ് ജോസ് വള്ളൂരിന്റെയും തലയിൽക്കെട്ടിവെച്ച് വേട്ടയാടാൻ ശ്രമിക്കുന്ന ചില ശക്തികളുടെ ശ്രമം അപലപനീയമാണെന്ന് ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി. തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിലെ എല്ലാ തലത്തിലും പ്രവർത്തകരെ ഏകോപിപ്പിക്കാൻ രാപകലില്ലാതെ പ്രയത്നിച്ചവരാണ് ഈ രണ്ടു നേതാക്കളും. ടി.എൻ പ്രതാപന്റെയും ജോസ് വളളൂരിന്റെയും ത്യാഗപൂർണമായ മുൻകാല പ്രവർത്തനങ്ങളെ വിസ്മരിക്കാൻ കഴിയില്ല. ഇനിയും ഇവരുടെ നേതൃത്വം തൃശ്ശൂർ ജില്ലയ്ക്ക് അത്യാവശ്യമാണ്. തൃശ്ശൂർ ജില്ലയിലെ തീരദേശ പ്രദേശത്തെ കോൺഗ്രസ്സിന്റെ കരുത്ത് ടി.എൻ പ്രതാപന്റെ നേതൃത്വത്തിന്റെ ഭാഗമാണ്. ഇക്കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ എണ്ണായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം തീരദേശ പ്രദേശമായ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ലഭിച്ചത് ഇവരുടെ നേതൃത്വത്തിന്റെ ഫലമാണെന്ന് യോഗം വിലയിരുത്തി. കെ.പി.സി.സി മുൻ മെമ്പർ സി.എ ഗോപപ്രതാപൻ അവതരിപ്പിച്ച പ്രമേയത്തെ യോഗം ഐക്യകണ്ഠേന അംഗീകരിച്ചു. ബ്ലോക്ക്‌ കോൺഗ്രസ് മുൻ പ്രസിഡന്റ് ആർ രവികുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു

ഡി.സി.സി മെമ്പർ ഇർഷാദ് ചേറ്റുവ, കോൺഗ്രസ്സ് നേതാക്കളായ കെ. എച്ച് ശാഹുൽ ഹമീദ്, പി.വി ബദറുദ്ധീൻ, ലാസർ മാസ്റ്റർ, എം.എസ് ശിവദാസ്, നളിനാക്ഷൻ ഇരട്ടപ്പുഴ, ആർ.കെ നൗഷാദ്, ഹംസ കാട്ടത്തറ, കെ.കെ കാർത്ത്യയനി ടീച്ചർ, പി.എ നാസർ, സി ബക്കർ, സ്റ്റീഫൻ ജോസ്, സി.കെ ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments