Friday, November 22, 2024

കടയൊഴിപ്പിക്കാന്‍ വന്ന അധികൃതരോട് ഇംഗ്ലീഷില്‍ ചുട്ടമറുപടി നല്‍കി തെരുവ് കച്ചവടക്കാരി റെയ്സ അൻസാരി; വീഡിയോ വൈറല്‍

ഇൻഡോർ: കടയൊഴിപ്പിക്കാൻ വന്ന മുൻസിപ്പൽ അധികൃതരോട് ഇംഗ്ലീഷിൽ തെരുവ് കച്ചവടക്കാരി മറുപടി. ഇതുകേട്ട മാധ്യമപ്രവർത്തകർ കൂടുതൽ വിവരങ്ങൾ ആരാഞ്ഞപ്പോൾ മെറ്റിരീയൽ സയൻസിൽ പി.എച്ച്.ഡി നേടിയിട്ടുണ്ടെന്ന് തെരുവ് കച്ചവടക്കാരി. ഇംഗ്ലീഷ് അനായാസമായി സംസാരിച്ച തെരുവുകച്ചവടക്കാരിയുടെ വീഡിയോ അങ്ങനെ ഇന്റർനെറ്റിൽ തരംഗവുമായി.

കഴിഞ്ഞ ദിവസം ഇൻഡോറിലായിരുന്നു സംഭവം. റെയ്സ അൻസാരി എന്ന തെരുവുകച്ചവടക്കാരിയാണ് മുൻസിപ്പൽ അധികൃതർ തന്റെ കച്ചവടസാമഗ്രികൾ നീക്കം ചെയ്യാൻ വന്നപ്പോൾ പ്രതിഷേധിച്ചത്. മുൻസിപ്പൽ അധികൃതർ തങ്ങളെ വല്ലാതെ ഉപദ്രവിക്കുകയാണെന്നും ഇംഗ്ലീഷിൽ റെയ്സ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.

ഇതേത്തുടർന്നാണ് എത്ര വരെ പഠിച്ചു എന്ന മാധ്യമപ്രവർത്തകർ ചോദ്യം ചോദിച്ചത്. അപ്പോഴായിരുന്നു മെറ്റീരിയൽ സയൻസിൽ പിഎച്ച്ഡി എടുത്തെന്ന മറുപടി. ഇടക്കിടെയുണ്ടാകുന്ന വിലക്കുകളെ തുടർന്ന് ഇൻഡോർ ചന്തയിലെ തെരുവ് കച്ചവടക്കാർ കോവിഡ് മഹാമാരിക്കാലത്ത് ഉപജീവനം നടത്താൻ കഷ്ടപ്പെടുകയാണ്.

“ചില സമയങ്ങളിൽ മാർക്കറ്റിന്റെ ഒരു ഭാഗം അടച്ചിട്ടിരിക്കും. അധികാരികൾ വന്ന് ചിലപ്പോൾ മറുഭാഗവും അടപ്പിക്കും. അങ്ങനെയാവുമ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമേ സാധനങ്ങൾ വാങ്ങാൻ എത്താറുള്ളൂ. ഞങ്ങളെപ്പോലുള്ള പഴം-പച്ചക്കറി തെരുവ് കച്ചവടക്കാർ ഞങ്ങളുടെ വീടുകൾ എങ്ങനെ പുലർത്തും?. ഇവിടെയുള്ളവർ എന്റെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആണ്. ഞങ്ങൾ 20 പേരെങ്കിലുമുണ്ട്. അവരൊക്കെ എങ്ങനെ ഉപജീവനം നടത്തും. പിടിച്ചു നിൽക്കും?. സ്റ്റാളുകളിലൊന്നും ഒരു തിരക്കുമില്ല. എന്നാലും അധികൃതർ ഞങ്ങളോട് ഇവിടുന്ന് പോകാൻ പറയുകയാണ്”. റെയ്സ ആരോപിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments