Monday, November 25, 2024

യൂറോ കപ്പ്; സമനിലയിൽ കുരുങ്ങിയെങ്കിലും എംബാപ്പെയും സംഘവും പ്രീക്വാര്‍ട്ടറില്‍

ഡോര്‍ട്ട്മുണ്‍ഡ്: യൂറോ കപ്പ് ഗ്രൂപ്പ് ഡിയില്‍ അവസാന മത്സരത്തില്‍ ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ച് (1-1) പോളണ്ട് മടങ്ങി. രണ്ടു പെനാല്‍റ്റികള്‍ വിധിനിര്‍ണയിച്ച മത്സരത്തില്‍ 56-ാം മിനിറ്റിലെ ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുടെ പെനാല്‍റ്റി ഗോളിന് 79-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയിലൂടെ പോളണ്ട് മറുപടി നല്‍കുകയായിരുന്നു. സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഫ്രാന്‍സിന്റെ നോക്കൗട്ട് പ്രവേശനം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് (3-2) ഓസ്ട്രിയ ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍ കടന്നു.
മത്സരത്തിലുടനീളം ഫ്രഞ്ച് മുന്നേറ്റങ്ങളെ പിടിച്ചുനിര്‍ത്തിയ പോളണ്ട് പ്രതിരോധത്തിന്റെ മികവും ഗോള്‍കീപ്പര്‍ ലൂക്കാസ് സ്‌കോറപ്‌സ്‌കിയുടെ പ്രകടനവും ശ്രദ്ധേയമായി. ലോകകപ്പ് റണ്ണറപ്പുകള്‍ക്കൊത്ത പ്രകടനമായിരുന്നില്ല ഫ്രാന്‍സിന്റേത്. മറുവശത്ത് മികച്ച മുന്നേറ്റങ്ങളിലൂടെ പോളണ്ട് കൈയടി നേടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments