Monday, April 7, 2025

അണ്ടത്തോട് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

പുന്നയൂർക്കുളം: ചാവക്കാട്- പൊന്നാനി  ദേശിയപാത അണ്ടത്തോട് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. അണ്ടത്തോട് തങ്ങൾപടി സ്വദേശി കെ.പി ആറ്റക്കോയ തങ്ങൾ (72)ആണ് മരിച്ചത്. ചികിത്സയിലിരിക്കെ തൃശ്ശൂർ ദയ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ആറ്റക്കോയ തങ്ങൾ യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷയും ഇതേ ദിശയിൽ പോയിരുന്ന കാറുമാണ് അപകടത്തിൽപെട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments