Sunday, August 17, 2025

കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ചു; അച്ഛനും അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

മലപ്പുറം: മേൽമുറിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഓട്ടോറിക്ഷയിടിച്ച് ഓട്ടോ യാത്രക്കാരായ മൂന്നു പേർ മരിച്ചു. പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ എന്നിവരാണ് മരിച്ചത്. ഫിദയെ പ്ലസ് വണ്ണിന് ചേർക്കാൻ മലപ്പുറം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രൈവറ്റ് ഓട്ടോറിക്ഷയിലാണ് മരിച്ച കുടുംബം സഞ്ചരിച്ചിരുന്നത്.‌ കെഎസ്ആർടിസി ബസ് പെരിന്തൽമണ്ണ ഡിപ്പോയിൽനിന്നു വള്ളുവമ്പ്രത്തെ സർവീസ് സെന്ററിലേക്കു പോകുമ്പോഴായിരുന്നു അപകടം. യാത്രക്കാർ ഇല്ലായിരുന്നു. ഡ്രൈവർ മാത്രമേ ബസിലുണ്ടായിരുന്നുള്ളൂ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments