എരുമപ്പെട്ടി: ആറ്റത്ര ഗ്രാമത്തിൽ കടമ്പ് മരം പൂത്തു നിൽക്കുന്നത് കൗതുക കാഴ്ചയായി. ഇടമന കളത്തിൽ പീതാംബരന്റെയും ബിന്ദുവിന്റെയും വീട്ടുമുറ്റത്താണ് കടമ്പ് പൂത്തത്. മഴ നന്നായി പെയ്യുന്നതിന്റെ സൂചനയായിട്ടാണ് കടമ്പ് പൂക്കുന്നതെന്ന് പഴമക്കാർ പറയുന്നു. ചെറിയ സുഗന്ധമുള്ള പൂക്കൾക്ക് വെള്ള കലർന്ന ചന്ദനനിറമാണ്. കണ്ടാൽ ചെറിയ പന്തു പോലെയാകൃതിയുള്ള പൂക്കൾക്ക് ഒന്നോ രണ്ടോ ദിവസം മാത്രമാണ് ആയുസ്. കടമ്പിൻ പൂക്കൾ പൂജാ ചടങ്ങുകളിലും ഉപയോഗിക്കാറുണ്ട്.