Friday, April 4, 2025

അലൂമിനി അസോസിയേഷൻ ഓഫ് ശ്രീ കൃഷ്ണ കോളേജ് ഗുരുവായൂർ യു.എ.ഇ ചാപ്റ്റർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

ദുബൈ: അലൂമിനി അസോസിയേഷൻ ഓഫ് ശ്രീ കൃഷ്ണ കോളേജ് ഗുരുവായൂർ (ആസ്ക്) യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 1 സംഘടിപ്പിച്ചു. 36 ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ അൻവർ സാദിക്ക് അജാസ് അഹമ്മദ്‌ എന്നിവർ വിജയികളായി. 

അക്കാഫ് ഇവൻ്റ്സ് പ്രസിഡന്റ്‌ ചാൾസ് പോൾ ഉദ്ഘാടനം ചെയ്തു. ആസ്ക്‌ പ്രസിഡന്റ്‌ സുനിൽ ഉണ്ണീരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഷാജഹാൻ സിങ്കം സ്വാഗതം പറഞ്ഞു. അക്കാഫ് ട്രഷറർ ജൂഡിൻ, ആസ്ക് ബാഡ്മിന്റൺ ജോയിൻ്റ് കൺവീനർ സൈഫ് എന്നിവർ സംസാരിച്ചു. ആസ്ക് സ്പോർട്സ് സെക്രട്ടറി ദീപക് ഗോപി നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി ജയകൃഷണൻ, ട്രഷറർ അർഷാദ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments