Tuesday, August 19, 2025

എസ്.എസ്.എൽ.സി-പ്ലസ്ടു പരീക്ഷ വിജയികൾക്ക് സ്നേഹോപഹാരം നൽകി

ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സ്നേഹ സൗഹൃദ  കൂട്ടായ്മയായ തിരികെ നമ്മുടെ ബാല്യം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി-പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം നൽകി. കൂട്ടായ്മ ഭാരവാഹികളായ ഉമ്മർ ഷാ, ബാദുഷ, നിസാർ സുബീന, റംസിയ, അശ്വതി, ഷാനിബ, നസീറ, അജീഷ എന്നിവർ വിദ്യാർത്ഥികളുടെ വീടുകളിലെത്തി ഉപഹാരങ്ങൾ സമ്മാനിച്ചു. സാംസ്‌കാരിക, സാമൂഹിക, ജീവ കാരുണ്യ പ്രവർത്തങ്ങൾക്ക് മുൻ‌തൂക്കം നൽകാൻ ഗ്രൂപ്പ്‌ തീരുമാനിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments